Friday 22 November 2019 05:06 PM IST : By സ്വന്തം ലേഖകൻ

വിവാഹ വിരുന്നിനിടെ തകർപ്പൻ നൃത്തവുമായി ശ്രീലക്ഷ്മി! വിഡിയോ വൈറൽ

sreelakshmi

മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയുടെ ജീവിത പങ്കാളി. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ, വിവാഹവിരുന്നിനിടെ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടുള്ള ശ്രീലക്ഷ്മിയുടെ ഡാന്‍സ് പ്രകടനത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുകയാണ് താരം.