Friday 03 April 2020 12:48 PM IST : By സ്വന്തം ലേഖകൻ

ആ സ്നേഹം മരിക്കുന്നില്ല... അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ അമ്മുക്കുട്ടി! ശ്രീലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ...

ammu

കലാഭവൻ മണിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ‘മണി ചേട്ടന്റെ മകൾ ഞങ്ങളുടെ അമ്മുവിന് (ശ്രീലക്ഷ്മിക്ക്) പിറന്നാൾ ആശംസകൾ നേരുന്നു’ എന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ ആയിരുന്നു. നിരവധി പേരാണ് പോസ്റ്റിന് പിന്നാലെ അമ്മുവിന് സോഷ്യൽ മീഡിയയിൽ പിറന്നാൾ ആശംസകൾ നേർന്നത്.

മകളെ ഡോക്റാക്കണമെന്നായിരുന്നു കലാഭവൻ മണിയുടെ ആഗ്രഹം. അച്ഛന്റെ ആഗ്രഹം സഫലമാക്കാനാണ് മകളുടെയും തീരുമാനം. പത്തിലും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി ഇപ്പോൾ എൻട്രൻസ് പരിശീലനത്തിലാണ്.