Wednesday 20 April 2022 12:03 PM IST : By സ്വന്തം ലേഖകൻ

ശ്രീനിവാസൻ ആശുപത്രി വിട്ടു: ആരോഗ്യനില സുരക്ഷിതമെന്ന് ആശുപത്രി അധികൃതർ

sreenivasan

ഹൃദയസംബന്ധമായ ചികിത്സയിലായിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു.

മാർച്ച് 30നാണ് നെഞ്ചുവേദനയെ തുടർന്ന് ശ്രീനിവാസനെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു.

ശസ്ത്രക്രിയക്കു ശേഷം വെന്റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹത്തെ ഈ മാസം 12ന് വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. ആരോഗ്യനില സുരക്ഷിതമായതിനെ തുടർന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.