Monday 23 January 2023 03:18 PM IST : By സ്വന്തം ലേഖകൻ

‘പെട്ടെന്നൊരു അറേഞ്ച് മാര്യേജ് എന്റെ കാര്യത്തിൽ നടക്കില്ല’: ശ്രീവിദ്യ അന്നേ പറഞ്ഞു: ഒപ്പം ഭർത്താവിനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ

sreevidya-rahul-11

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് അടുത്ത വീട്ടിലെ കുട്ടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. കുസൃതിയും തമാശയും കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ താരം. വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് ഈ കാസർകോടുകാരി. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ജീവിത പങ്കാളിയാകുന്നത്. ജനുവരി 22ന് ആഘോഷപൂർവം ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുകയും ചെയ്ത

ശ്രീവിദ്യയുടെ വിവാഹ വിശേഷം സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ശ്രീവിദ്യ മുൻപ് വനിത ഓൺലൈനോടു പങ്കുവച്ച വാക്കുകൾ‌ ശ്രദ്ധേയമാകുകയാണ്. തന്റെ ജീവിതത്തിൽ ഒരു അറേഞ്ച് മാര്യേജ് നടക്കില്ലെന്ന് ശ്രീവിദ്യ അന്നേ വനിത ഓൺലൈനോടു സംസാരിക്കവേ പറഞ്ഞു. ഒപ്പം തന്റെ ഭാവിവരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും ശ്രീവിദ്യ പങ്കുവച്ചു.

'ഏറെ ആവേശത്തോടെ എന്റെ നല്ല പാതിയെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പമുണ്ടാകണം. എല്ലാ മെസ്സേജുകള്‍ക്കും നന്ദി. എല്ലാവരോടും സ്‌നേഹം മാത്രം.' കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയ ചടങ്ങുകൾക്കു ശേഷം പ്രതിശുത വരനെ പരിചയപ്പെടുത്തി ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വരികൾ ഇങ്ങനെ.

ശ്രീവിദ്യയ്‌ക്കൊപ്പമുള്ള പ്രണയം നിറയുന്ന ചിത്രം പങ്കുവച്ച് രാഹുലും മനോഹരമായ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. ആ ദിവസങ്ങളിലെ ഉയര്‍ച്ചകളും താഴ്ച്ചകളും തര്‍ക്കങ്ങളും അടിപിടിയുമെല്ലാം എന്റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശീവിദ്യ, ഒരുമിച്ചുള്ള ജീവിതത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ല സ്ഥലങ്ങളും ഇനി കാണാനുള്ള സ്ഥലങ്ങളും സാക്ഷിയാക്കി ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഒരുപാട് ഒരുപാട്..' രാഹുല്‍ പറയുന്നു.