Wednesday 25 January 2023 11:42 AM IST : By സ്വന്തം ലേഖകൻ

വിഡിയോ കോളിൽ എത്തി അനുഗ്രഹവുമായി സുരേഷ് ഗോപി: മനസ്സ് നിറഞ്ഞ് ശ്രീവിദ്യയും രാഹുലും

sreevidya

നടി ശ്രീവിദ്യ മുല്ലശ്ശേരിയും യുവസംവിധായകൻ രാഹുൽ രാമചന്ദ്രനും വിവാഹിതരാകുവാനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇപ്പോഴിതാ, വിഡിയോ കോളിലെത്തി ശ്രീവിദ്യയ്ക്കും വരനും ആശംസകളറിയിക്കുന്ന സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ വിഡിയോയാണ് വൈറൽ.

2019 ൽ റിലീസിനെത്തിയ ‘ജീംബൂംബ’യാണ് രാഹുലിന്റെ ആദ്യ ചിത്രം. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണ് രാഹുല്‍ ഇപ്പോൾ. വിവാഹ നിശ്ചയത്തിന് സുരേഷ് ഗോപിയെയും ക്ഷണിച്ചിരുന്നു. എന്നാൽ ചടങ്ങിന് എത്തിച്ചേരാനാകാത്തതിനാൽ വിഡിയോ കോളിലെത്തി താരം അനുഗ്രഹം അറിയിക്കുകയായിരുന്നു.