Thursday 13 January 2022 09:57 AM IST : By സ്വന്തം ലേഖകൻ

‘ചേട്ടൻ വന്നാൽ നമുക്കൊന്നിച്ച് ഒരു മുറൈ വന്ത് പാർത്തായ... ശ്ശൊ എനിക്ക് നാണം വരുന്നു’: ഉണ്ണി മുകുന്ദന് രസികൻ പ്രണയലേഖനമെഴുതി സുബി സുരേഷ്

unni-mukundan

യുവനായകൻ ഉണ്ണി മുകുന്ദൻ അഭിനയിച്ചതുൾപ്പടെയുള്ള സിനിമകളുടെ പേരുപയോഗിച്ച്, ഉണ്ണി മുകുന്ദന് രസികൻ പ്രണയലേഖനമെഴുതി മലയാളത്തിന്റെ പ്രിയനടിയും അവതാരകയുമായ സുബി സുരേഷ്.

‘ഉണ്ണി മുകുന്ദന് ഞാന്‍ എഴുതിയ പ്രണയലേഖനം...ഒരു റിപ്ലൈ തരൂ ഉണ്ണിയേട്ടാ...’ എന്ന കുറിപ്പോടെയാണ് ഈ തമാശക്കത്ത് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുബിയുടെ കത്ത് –

‘1993 ബോംബെ മാർച്ച് 12 അന്ന് മുതലാണ് ഉണ്ണിയേട്ടനോടുള്ള തീവ്രമായ ഭ്രമം തുടങ്ങിയത്. സ്റ്റൈലാണ് ചേട്ടന്റെ മാസ്റ്റർപീസ്. അക്കാര്യത്തിൽ ചേട്ടനൊരു കില്ലാഡിയാ. മല്ലുസിംഗ് കണ്ടപ്പോൾ മുതലാണ് ചേട്ടനും ഞാനും നല്ല ക്ലിന്റാണെന്ന് മനസിലായത്. നമ്മുടെ കല്യാണം നടന്നാൽ ആദ്യരാത്രി ഞാനൊരു മാമാങ്കമാക്കും. വേണമെങ്കിൽ ആദ്യരാത്രിക്ക് മുൻപേ ചേട്ടന്റെ ഇരയാകാൻ ഞാൻ തയ്യാറാണ്. അതൊക്കെ എന്തൊരു ഭാഗ്യമായിരിക്കും ചേട്ടാ, അല്ലേ ? അതിന് വേണ്ടി 21 ബേക്കർ സ്ട്രീറ്റിലെ ജനതഗാരേജിന്റെ പതിനെട്ടുപടിയും തുറന്നിട്ട് ഞാൻ കുത്തിയിരിക്കും.

ചേട്ടൻ വന്നാൽ നമുക്കൊന്നിച്ച് ഒരു മുറൈ വന്ത് പാർത്തായ. ശ്ശൊ എനിക്ക് നാണം വരുന്നു, ഞാനിത് വായിക്കുമ്പോൾ ചേട്ടന്റെ കണ്ണിലെ ചാണക്യതന്ത്രം ഞാൻ കാണുന്നുണ്ട്. നമ്മുടെ കല്യാണക്കാര്യം മൈ ഗ്രേറ്റ് ഫാദറിനോട് പറഞ്ഞ് ഞാൻ സമ്മതിപ്പിച്ചിട്ടുണ്ട്. ചേട്ടന്റെ ബ്രോ ഡാഡിയോട് ചേട്ടനപ്പം പറഞ്ഞ് സമ്മതിപ്പിക്കണം. എന്നിട്ട് നമ്മുടെ അച്ചായൻസ് തീരുമാനിക്കും നമ്മുടെ കല്യാണം. എന്ന് മേപ്പടിയാന്റെ സ്വന്തം ഭാഗമതി’.