Tuesday 27 April 2021 10:17 AM IST : By സ്വന്തം ലേഖകൻ

വീട്ടിൽ എല്ലാരോടും ഈ ഭാഷയിലാണോടാ നീ സംസാരിക്കുന്നത്!തെറി കമന്റിടുന്നയാളെ തുറന്നു കാട്ടി സുബി സുരേഷ്

subi

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്കു താഴെ സ്ഥിരമായി തെറി കമന്റിടുന്നയാളെ തുറന്നു കാട്ടി നടി സുബി സുരേഷ്. ഇയാളുടെ പ്രൊഫൈൽ പിക്കും കമന്റിന്റെ സ്ക്രീൻ ഷോട്ടും സഹിതമാണ് സുബിയുടെ പോസ്റ്റ്. തെറി കമന്റിട്ട ശേഷം ചോദ്യം ചെയ്യുമ്പോൾ അത് തിരുത്തുന്നതായും വാട്സാപ്പിലേക്ക് തന്നെ ക്ഷണിക്കുന്നതായും താരം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.