Friday 15 October 2021 02:17 PM IST : By സ്വന്തം ലേഖകൻ

‘നീ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്’: നിഷയുടെ ആറാം പിറന്നാൾ ആഘോഷമാക്കി സണ്ണി ലിയോണും കുടുംബവും

sunny-leone

മകള്‍ നിഷയുടെ ആറാം പിറന്നാൾ ആഘോഷമാക്കി നടി സണ്ണി ലിയോണും കുടുംബവും. ഭർത്താവ് ഡാനിയേലിനും മക്കൾക്കുമൊപ്പം നിൽക്കുന്ന, ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങളും സണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

‘എന്റെ പ്രിയപ്പെട്ട നിഷ വെബറിന് ജന്മദിനാശംസകൾ! നിനക്ക് ഇന്ന് 6 വയസ്സ് തികഞ്ഞു, എനിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല! എത്ര വലിയ പെൺകുട്ടിയായി! അച്ഛനും ഞാനും നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്’ ചിത്രത്തിനൊപ്പം സണ്ണി കുറിച്ചു.

നിഷയെക്കൂടാതെ അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്ന രണ്ട് ഇരട്ടക്കുട്ടികളും കൂടെ സണ്ണി – ഡാനിയൽ ദമ്പതികൾക്കുണ്ട്.