Thursday 02 April 2020 12:41 PM IST : By സ്വന്തം ലേഖകൻ

മക്കള്‍ക്കു വേണ്ടി തകര്‍പ്പന്‍ നൃത്തവുമായി സണ്ണിയും ഭര്‍ത്താവും: വിഡിയോ വൈറല്‍

sunnyleone

ലോക്ക് ഡൗണ്‍ കാലത്ത് മക്കള്‍ക്കു വേണ്ടി തകര്‍പ്പന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും.

ഊര്‍ജം നിലനിര്‍ത്താന്‍ കുറച്ച് ജസ്റ്റിന്‍ ടിമ്പര്‍ലേക്ക് ആകാം എന്നാണ് സണ്ണി ലിയോണ്‍ ഈ വിഡിയോ പങ്കുവച്ച് പറയുന്നത്. ഭര്‍ത്താവിനൊപ്പം സണ്ണി നൃത്തം ചവിട്ടുമ്പോള്‍ കുട്ടികള്‍ ആസ്വദിക്കുന്ന വിഡിയോ ഇതിനോടകം വൈറല്‍ ആണ്.


പോപ് ഗായകന്‍ ജസ്റ്റിന്‍ ടിമ്പര്‍ലേക്കിന്റെ ഗാനത്തിനൊപ്പമാണ് താരദമ്പതികളുടെ നൃത്തം.


ഇപ്പോള്‍ കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടില്‍ അടച്ചിരിക്കുന്നു. എല്ലാ ദിവസവും അവരെ സന്തോഷിപ്പിക്കാന്‍ ഞാനും ഡാനിയലും ഞങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്. ഇന്ന് നൃത്തം ചെയ്യാന്‍ തോന്നി. ഡാനിയലിന്റെ നൃത്തം അടിപൊളിയാണ് എന്നും താരം വിഡിയോയോടൊപ്പം കുറിച്ചു.