Thursday 21 April 2022 12:31 PM IST : By സ്വന്തം ലേഖകൻ

പ്രണയ മൈലാഞ്ചി...പൃഥ്വിയുടെ പേര് കയ്യിലെഴുതി സുപ്രിയ: ചിത്രങ്ങൾ വൈറൽ

supriya

കയ്യിൽ പൃഥ്വിരാജിന്റെ പേര് മെലാഞ്ചി കൊണ്ടെഴുതി താരത്തിന്റെ ഭാര്യ സുപ്രിയ മേനോൻ. മൈലാഞ്ചി അണിഞ്ഞുള്ള ചിത്രങ്ങൾ സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ ഡിസൈനുകൾക്കൊപ്പമാണ് ഭർത്താവ് പൃഥ്വിരാജിന്റെ പേരും സുപ്രിയ വരച്ചു ചേർത്തത്. ഒരു ലവ് ചിഹ്നത്തിനുള്ളിലാണ് പൃഥ്വി എന്നെഴുതിയിരിക്കുന്നത്.

ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിനായി അൾജീരിയലിലാണ് പൃഥ്വിരാജ് ഇപ്പോൾ. സഹാറാ മരുഭൂമിയാണ് ലൊക്കേഷൻ. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.