Saturday 10 April 2021 04:50 PM IST : By സ്വന്തം ലേഖകൻ

‘ഇഷ്ടഭക്ഷണം കഴിച്ചു, വർക് ഔട്ട് മുടക്കിയില്ല’: അമ്പരപ്പിക്കുന്ന മേക്കോവറിൽ സുരഭി ലക്ഷ്മി: ചിത്രങ്ങൾ വൈറൽ

surabhi-lek

ആദ്യ കാഴ്ചയിൽ തന്നെ അമ്പരക്കും. സൂക്ഷിച്ചു നോക്കിയാലേ ഒരു പക്ഷേ ആളെ പിടികിട്ടൂ. നടി സുരഭി ലക്ഷ്മിയുടെ മേക്കോവർ ചിത്രങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അമ്പരപ്പിക്കുന്ന ഫിറ്റ്നസും അതിശയിപ്പിക്കുന്ന ലുക്കുമുള്ള സുരഭിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ശരീര സൗന്ദര്യത്തിന് അധികം പ്രാധാന്യം നൽകാതിരുന്ന ആളായിരുന്നു സുരഭി. എന്നാൽ  ജിമ്മിൽ വർക്കൗട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ഇതിന്റെ ഗുണം മനസിലായി തുടങ്ങിയതെന്ന് സുരഭി പറയുന്നു.

ദുൽഖർ ചിത്രം കുറുപ്പിന്റെ ഷൂട്ടിന് പോയപ്പോൾ, ഡിക്യുവിന്റെ പേഴ്സനൽ ട്രെയിനർ അരുൺ നൽകിയ നിർദ്ദേശങ്ങളാണ് ശരീരം ഹെൽത്തി ആയി സൂക്ഷിക്കണം എന്ന ഉറച്ച തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് സുരഭി പറയുന്നു.

‘ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നെങ്കിലും വർക്കൗട്ട് തുടങ്ങിയതിനു ശേഷം മുടങ്ങി പോകൽ ആയിരുന്നു പതിവ്. എന്നാൽ . കുറുപ്പിന്റെ ഷൂട്ടിനു ശേഷം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീണ്ടും വർക്കൗട്ട് മുടങ്ങി.’ 

‘ലോക്ഡൗൺ അവസാനിക്കാറായ സമയത്ത് തടി വല്ലാതെ കൂടിയിരുന്നു. സുഹൃത്തും ട്രെയിനറുമായ രൂപേഷ് രഘുനാഥിനെ കണ്ടുമുട്ടിയതാണ് വീണ്ടും വഴിത്തിരിവായത്. ലോക്ഡൗണിന് ശേഷം ജിമ്മുകൾ തുറക്കാത്ത സാഹചര്യം ആയതിനാൽ ആദ്യം വീട്ടിൽ ആയിരുന്നു ട്രെയിനിങ്, അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മിൽ വർക്കൗട്ട് തുടരുകയായിരുന്നു. ’–സുരഭി പറഞ്ഞു.

surabhi-53

‘വർക്കൗട്ട് ആരംഭിച്ചെങ്കിലും പിന്നീട് സിനിമകളുടെ തിരക്കിലേക്ക് പോയതോടെ ഇടയ്ക്ക് വർക്കൗട്ട് മുടങ്ങിയിരുന്നു. സമയം കിട്ടുമ്പോളൊക്കെ ജിമ്മിൽ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ പതുക്കെ ജിമ്മും വർക്കൗട്ടും ലൈഫിന്റെ ഒരു ഭാഗമായി മാറ്റിയെടുത്തു. ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ലാനിന് പകരം ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാതെ തന്നെ, അതിന്റെ അളവ് കുറച്ച്  കൊണ്ടുള്ള ഫാറ്റ് ലോസ് ഡയറ്റ് പ്ലാൻ ഫോളോ ചെയ്യാനാണ് ട്രെയിനറായ രൂപേഷ് രഘുനാഥ് നിർദ്ദേശിച്ചത്. അതിന്റെ മാറ്റം നല്ലപോലെ അറിയാനുണ്ട്.’–സുരഭി പറയുന്നു.

surabhi-51

ഫെയ്സ്ബുക്കിൽ സുരഭി പങ്കുവച്ച ചിത്രങ്ങളും നിരവധി പേരാണ് ഷെയർ ചെയ്യുന്നത്. തിരിച്ചറിയാനാകാത്ത വിധം മികച്ച ഫിറ്റ്നസ് സുരഭിയെ മാറ്റിയെടുത്തെന്ന് പലരും കമന്റ് ചെയ്യുന്നു.