Saturday 28 January 2023 02:03 PM IST : By സ്വന്തം ലേഖകൻ

‘എന്റെ തുടക്കകാലത്ത് എന്നെയും എന്റെ ശബ്ദത്തെയും പുറം ലോകം കണ്ടത്, കേട്ടത് ഇദ്ദേഹത്തിലൂടെ’: ഓർമച്ചിത്രം പങ്കുവച്ച്, കുറിപ്പുമായി സുരാജ് വെഞ്ഞാറമൂട്

suraj

സോഷ്യൽ മീഡിയയിൽ ഒരു ഓർമച്ചിത്രം പങ്കുവച്ച്, കുറിപ്പുമായി സുരാജ് വെഞ്ഞാറമൂട്.

സ്റ്റേജ് ഷോകളിലൂടെ കലാ മേഖലയില്‍ സജീവമാകുന്ന സമയത്ത് വെഞ്ഞാറമൂടുള്ള പരിപാടികൾക്ക് ലൈറ്റ് ആൻഡ് സൗണ്ട് വർക്കുകൾ ചെയ്തിരുന്ന വ്യക്തിയുടെ ചിത്രമാണ് സുരാജ് ഷെയർ ചെയ്തത്.

‘എന്റെ തുടക്ക കാലത്ത് എന്നെയും എന്റെ ശബ്ദത്തെയും പുറം ലോകം കണ്ടത്, കേട്ടത്... പ്രിയപ്പെട്ട അബുക്കയുടെ ലൈറ്റ് ആൻഡ് സൗണ്ടിലൂടെയാണ്. വെഞ്ഞാറമൂടിന്റെ വെളിച്ചവും ശബ്ദവുമായ അബുക്കക്ക് ആദരാഞ്ജലികൾ’ എന്നാണ് ചിത്രത്തിനൊപ്പം സുരാജ് കുറിച്ചത്.