Wednesday 18 September 2019 06:25 PM IST : By സ്വന്തം ലേഖകൻ

‘കൊച്ചിനോട് എന്തോ കോമഡി പറഞ്ഞെന്ന് തോന്നുന്നു’! മോളെ കരയിച്ച് സുരാജിന്റെ കോമഡി, ട്രോളി ലാലിന്റെ കമന്റും

suraj-new

മികച്ച കഥാപാത്രങ്ങളും വ്യത്യസ്തമായ സിനിമകളുമായി മലയാളത്തിലെ എണ്ണം പറഞ്ഞ നടൻമാരുടെ കൂട്ടത്തിലാണ് ഇപ്പോൾ സുരാജ് വെഞ്ഞാറമൂടിന്റെയും സ്ഥാനം. താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഫൈനൽസ്’ തിയേറ്ററിൽ വിജയ പ്രദർശനം തുടരുമ്പോൾ, ചിത്രത്തിലെ സുരാജിന്റെ പ്രകടനം കയ്യടി നേടുന്നു.

suraj-2

ഇപ്പോഴിതാ, മകൾക്കൊപ്പമുള്ള ഒരു ചിത്രം സുരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും അതിന് നടനും സംവിധായകനുമായ ലാൽ നൽകിയ രസികൻ കമന്റുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

ചിത്രത്തിൽ മകൾ കരയുകയും സുരാജ് ചിരിക്കുകയുമാണ്. സുരാജ് കൊച്ചിനോട് എന്തോ കോമഡി പറഞ്ഞു എന്ന് തോന്നുന്നു. അത് കേട്ടാണ് മകള്‍ കരയുന്നതെന്നായിരുന്നു ലാലിന്റെ കമന്റ ്.

രജിഷ വിജയന്‍ നായികയായ ഫൈനല്‍സിൽ നായികയുടെ അച്ഛന്റെ വേഷത്തിലാണ് സുരാജ്.