Saturday 30 April 2022 10:53 AM IST : By സ്വന്തം ലേഖകൻ

സുരേഷ് ഗോപിയെ പരിഹസിച്ച് പോസ്റ്റ്...ഗോകുൽ സുരേഷിന്റെ മറുപടി ആഘോഷിച്ച് സോഷ്യൽ മീഡിയ

gokul-suresh

‘ഒറ്റക്കൊമ്പന്‍’ എന്ന ചിത്രത്തിനായി താടി വളര്‍ത്തി പുതിയ ലുക്കിലാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപി ഇപ്പോൾ. സാൾട്ട് ആൻഡ് പെപ്പര്‍ ഗെറ്റപ്പിലുള്ള ഈ ലുക്ക് ഇതിനോടകം വൈറലാണ്. ഇപ്പോഴിതാ, താരത്തിന്റെ ഈ ലുക്കിനെ പരിഹസച്ച ഒരാൾക്ക് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് നൽകിയ മറുപടിയാണ് വൈറൽ.

ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന കുറിപ്പും നൽകിയായിരുന്നു പോസ്റ്റ്. ഇതിന്, ‘രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും..’എന്നായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി. ഗോകുൽ സുരേഷിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വളരെ വേഗം വൈറലായി.