Thursday 25 November 2021 10:04 AM IST : By സ്വന്തം ലേഖകൻ

‘ഇഡലി, തൈര്, നാരങ്ങ അച്ചാർ‌...നല്ല കോമ്പിനേഷനാണ്, എത്രയെണ്ണത്തിന് ഉരുട്ടിക്കൊടുത്തിട്ടുണ്ട്’: ഇഷ്ട ഭക്ഷണത്തെക്കുറിച്ച് ‌താരം

suresh-gopi

മലയാളത്തിന്റെ സൂപ്പർതാരം സുരേഷ് ഗോപിയുടെ ഇഷ്ടഭക്ഷണമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച. തന്റെ പുതിയ ചിത്രം കാവലിന്റെ പരസ്യ പ്രചരണവുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയ താരം നൈല ഉഷയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് മനസ്സ് തുറന്നത്.

ഇഷ്ട ഭക്ഷണം എന്തെന്ന ചോദ്യത്തിന്, ഇഡലി, തൈര്, നാരങ്ങ അച്ചാർ‌ എന്നായിരുന്നു താരത്തിന്റെ മറുപടി. ഇഡലിക്കൊപ്പം തൈരോയെന്ന് അതിശയത്തോടെ നൈല തിരിച്ച് ചോദിക്കുമ്പോൾ ‘നല്ല കോമ്പിനേഷനാണ്. എത്രയെണ്ണത്തിന് ഞാൻ ഉരുട്ടിക്കൊടുത്തിട്ടുണ്ട്, ജോജുവിനോടും നരേനാടും ചോദിച്ച് നോക്കൂ’ എന്നും സുരേഷ് ഗോപി പറയുന്നു.

വിഡിയോ കാണാം: