സുരേഷ് ഗോപിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മാത്യു തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍. 2020ല്‍ പ്രഖ്യാപിച്ച ചിത്രം ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ ‘കടുവ’യുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നിയമകുരുക്കില്‍ അകപ്പെട്ട് മുടങ്ങിപ്പോയിരുന്നു. പിന്നീട് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായപ്പോൾ, കേന്ദ്രത്തില്‍ നിന്നു അഭിനയിക്കാന്‍ അനുവാദം ലഭിക്കാത്തിനെ തുടര്‍ന്ന് സിനിമ തുടങ്ങാന്‍ സാധിച്ചില്ല.
ഇപ്പോഴിതാ, സുരേഷ് ഗോപി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തുമെന്നാണ് വിവരം. അഭിനയിക്കാൻ ഉന്നതനേതൃത്വം തത്വത്തിൽ അനുമതി നൽകിയതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക അനുമതി ഉടനുണ്ടാകുമത്രേ.
എട്ടുദിവസമാണ് ആദ്യഷെഡ്യൂളിൽ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാൻ സുരേഷ് ഗോപി താടിവളർത്തിത്തുടങ്ങി. സുരേഷ് ഗോപിയുടെ ഷൂട്ടിങ് 29ന് തുടങ്ങും എന്നാണ് വിവരം. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ബജറ്റ്. ബിജു മേനോന്‍, മുകേഷ്, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിലുണ്ടാകും.