Friday 09 September 2022 02:10 PM IST : By സ്വന്തം ലേഖകൻ

എലിസബത്ത് രാ‍ജ്ഞിയെ നേരിൽ കണ്ട ആ നിമിഷം: ആദരാഞ്ജലികൾ അർപ്പിച്ച്, ഓർമ പങ്കുവച്ച് സുരേഷ് ഗോപി

suresh-gopi

എലിസബത്ത് രാ‍ജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിച്ച്, രാജ്ഞിയെ നേരിൽ കണ്ടതിന്റെ ഓർമ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപി.

‘എലിസബത്ത് രാജ്ഞി വിട പറഞ്ഞ വാര്‍ത്ത കേട്ടതില്‍ ദുഖമുണ്ട്. ഒരിക്കല്‍ അവരെ ബക്കിങ്ഹാം കൊട്ടാരത്തില്‍ വച്ചു കാണാനുളള അവസരം എനിക്കു ലഭിച്ചിരുന്നു’ എന്ന കുറിപ്പോടെയാണ് രാജ്ഞിക്കൊപ്പമുളള ചിത്രം സുരേഷ് ഗോപി പങ്കുവച്ചത്.

2017 ലാണ് അന്നത്തെ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കൊപ്പം സുരേഷ് ഗോപി ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ പ്രതിനിധി സംഘത്തിനൊപ്പം എത്തിയ സുരേഷ് ഗോപിയ്ക്ക് രാജ്ഞിയോടൊപ്പമുളള ചെറു സംഭാഷണത്തിനും അവസരം ലഭിച്ചു.