Monday 12 July 2021 10:03 AM IST : By സ്വന്തം ലേഖകൻ

പൊളിച്ചടുക്കാൻ പാപ്പനും മോനും! ഗോകുലിനൊപ്പമുള്ള ലോക്കേഷൻ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി

suresh-gopi

മലയാളത്തിന്റെ സൂപ്പർതാരം സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘പാപ്പൻ’. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ ലോക്കേഷനിൽ നിന്നുള്ള, ഗോകുലിനൊപ്പമുള്ള ഒരു മനോഹര ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രം ഇതിനകം വൈറൽ ആണ്.

നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിങ് – ശ്യാം ശശിധരന്‍. സംഗീതം – ജേക്‌സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്നാണ് ‘പാപ്പൻ’ പ്രദര്‍ശനത്തിനെത്തിക്കുക.