Monday 29 June 2020 10:03 AM IST : By സ്വന്തം ലേഖകൻ

കുടുംബ സമേതം സുരേഷ് ഗോപി! ആരാധകർക്കും പ്രിയപ്പെട്ടവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി പറഞ്ഞ് താരം

suresh-gopi

തന്റെ 61–ാം ജൻമദിനം ആഘോഷമാക്കിയ ആരാധകർക്കും പ്രിയപ്പെട്ടവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി പറഞ്ഞ് മലയാളത്തിന്റെ സൂപ്പർതാരം സുരേഷ് ഗോപി. താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പും കുടുംബചിത്രവും ഇതിനോടകം വൈറൽ ആണ്.

കുടുംബത്തോടൊപ്പം കേക്ക് മുറിച്ച്, ലളിതമായാണ് സുരേഷ് ഗോപി പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

പിറന്നാൾ ദിനത്തിൽ റിലീസായ, താരത്തിന്റെ പുതിയ ചിത്രങ്ങളായ കാവലിന്റെ ടീസറും കടുവാക്കുന്നേൽ കുറുവച്ചന്റെ മോഷൻ പോസ്റ്ററും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.