Monday 05 July 2021 12:02 PM IST : By സ്വന്തം ലേഖകൻ

പാരമ്പര്യമായി കിട്ടിയ സ്വര്‍ണമില്ല: കുപ്പിവളകളും വെള്ളി ആഭരണങ്ങളും പരിചയപ്പെടുത്തി സ്വാസിക: താരത്തിന്റെ കലക്ഷന്‍സ്‌

swasika

ജീവിതത്തിലെ പ്രിയങ്കരമായതും പ്രിയപ്പെട്ടതുമൊക്കെ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട് പ്രിയതാരം സ്വാസിക. തന്റെ സൗന്ദര്യ സംരക്ഷണ രഹസ്യവും ഡയറ്റിങ് ടിപ്‌സുകളുമൊക്കെ സ്വാസിക പ്രിയപ്പെട്ടവരോടായി ഇതിനു മുമ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തനിക്കേറ്റവും പ്രിയപ്പെട്ട ആഭരണ കലക്ഷനുകള്‍ സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവര്‍ക്കു പരിചയപ്പെടുത്തുകയാണ് സ്വാസിക. കൈനിറയെ കുപ്പിവളകള്‍ അണിഞ്ഞുകൊണ്ടാണ് സ്വാസിക വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. 

കാശ് കൊടുത്ത് വാങ്ങിയ ജ്വല്ലറികള്‍ വളരെ കുറവാണ്. പല ആഭരണങ്ങളും പലരും ഗിഫ്റ്റ് കിട്ടിയതാണ്. അമ്മയുടേയോ അമ്മൂമ്മയുടേയോ കയ്യില്‍ നിന്നും സ്വര്‍ണമൊന്നും പാരമ്പര്യമായി കിട്ടിയിട്ടില്ല.'- സ്വാസിക പറയുന്നു. 

എത്രയേറെ ആഭരണങ്ങള്‍ ഉണ്ടെങ്കിലും കുപ്പിവളകളാണ് തന്റെ ഫേവറിറ്റെന്നും സ്വാസിക പറയുന്നു. ഏറ്റവും പ്രിയങ്കരമായ സില്‍വര്‍ ജിമിക്കി, നയന്‍താര പുതിയ നിയമത്തിലൂടെ ട്രെന്‍ഡിങ്ങാക്കിയ മാല, ട്രഡീഷണല്‍ മാല തുടങ്ങി കമനീയമായ ശേഖരങ്ങള്‍ സ്വാസിക പരിചയപ്പെടുത്തുന്നുണ്ട്. 

വിഡിയോ കാണാം: