Wednesday 15 January 2020 03:04 PM IST : By സ്വന്തം ലേഖകൻ

കേശുവിനും കുടുംബത്തിനും ഒപ്പം ഒരു സെൽഫി! ചിത്രം പങ്കുവച്ച് സ്വാസിക

kesu-new

‘കേശു ഈ വീടിന്റെ നാഥൻ’ ലൊക്കേഷനിൽ നിന്നുള്ള ഒരു ആഘോഷ ചിത്രം പങ്കു വച്ച് നടി സ്വാസിക. കോട്ടയം നസീർ പകർത്തിയ ഈ താര സെൽഫിയിൽ ദിലീപ്, നാദിർഷാ, സ്വാസിക, സീമ ജി നായർ, കലാഭവൻ ഷാജോൺ, പ്രിയങ്ക, ഹരീഷ് കണാരൻ തുടങ്ങി നിരവധി താരങ്ങളെ കാണാം.

സെൽഫിയിൽ, ചിത്രത്തിനു വേണ്ടിയുള്ള പുതിയ ഗെറ്റപ്പിലാണ് ദിലീപ്. മൊട്ടയടിച്ച്, തൊപ്പി വച്ചിട്ടുണ്ട് താരം. ഈ സെൽഫി ഇതിനകം വൈറൽ ആണ്.

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൃദ്ധന്റെതുൾപ്പടെ വേറിട്ട ഗെറ്റപ്പുകളിലാണ് താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനകം വൈറൽ ആണ്. ഉർവശിയാണ് ചിത്രത്തിൽ ദിലീപിന്റെ ഭാര്യാ വേഷത്തിൽ.