Friday 05 February 2021 02:22 PM IST : By സ്വന്തം ലേഖകൻ

സ്വാസികയുടെ സംസ്ഥാന ചലച്ചിത്ര അവാർഡ് ഫലകം മോഷ്ടിക്കപ്പെട്ടു! ഒടുവിൽ സംഭവിച്ചത്: വിഡിയോ

swasika

രസകരമായ പ്രാങ്ക് വിഡിയോയുമായി വീണ്ടും അനൂപ്. ഇത്തവണ അനൂപിന്റെ ഗുലുമാലില്‍ പെട്ടിരിക്കുന്നത് നടി സ്വാസികയാണ്.

സ്വാസികയുടെ സംസ്ഥാന ചലച്ചിത്ര അവാർഡ് ഫലകം അടിച്ചുമാറ്റിയാണ് അനൂപും കൂട്ടരും രസകരമായ വിഡിയോ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന പുരസ്കാരദാന ചടങ്ങിനു ശേഷം സ്വാസികയും സിജു വിൽസണും വാസന്തി സിനിമയുടെ സംവിധായകരായ ഷിനോസ് റഹ്മാന്‍–സജാസ് റഹ്മാന്‍ എന്നിവരും അഭിമുഖത്തിനു വേണ്ടി ഒത്തുകൂടിയിരുന്നു. ഇതിനിടെ അനൂപും കൂട്ടരും സ്വാസികയുടെ അവാർഡ് ഫലകം അടിച്ചുമാറ്റി.

തുടർന്ന് അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് വിഡിയോയിൽ.