Thursday 01 July 2021 12:26 PM IST : By സ്വന്തം ലേഖകൻ

‘ഈ ഭാഗത്ത് നിങ്ങളെ കയറ്റുകയേ ഇല്ല’: അടുക്കും ചിട്ടയുമില്ലാത്ത സ്വാസികയുടെ മുറി: പരിചയപ്പെടുത്തി താരം

swasika-51

ജീവിതത്തിലെ പ്രിയങ്കരമായതും പ്രിയപ്പെട്ടതുമൊക്കെ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട് പ്രിയതാരം സ്വാസിക. തന്റെ സൗന്ദര്യ സംരക്ഷണ രഹസ്യവും ഡയറ്റിങ് ടിപ്സുകളുമൊക്കെ സ്വാസിക പ്രിയപ്പെട്ടവരോടായി ഇതിനു മുമ്പ് ഷെയർ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തനിക്കേറ്റവും പ്രിയപ്പെട്ട തന്റെ മുറി തന്നെ സ്നേഹിക്കുന്നവർക്കായി പരിചയപ്പെടുത്തുകയാണ് സ്വാസിക.

തന്റെ മുറിയിലെ ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളേയും വിഡിയോയിലൂടെ സ്വാസിക കാട്ടിത്തരുന്നുണ്ട്. ടെഡിബെയറുകളോടുള്ള സ്വാസികയുടെ ഇഷ്ടവും മുറിയുടെ വിവിധ കോണുകളിൽ പ്രതിഫലിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ പ്ലാന്റുകള്‍ കൊണ്ട് അലങ്കരിച്ച മുറിയുടെ മറുവശം അൽപസ്വൽപം അലങ്കോലമാണെന്നും സ്വാസിക തമാശയായി പറയുന്നു.

വിഡിയോ കാണാം: