Wednesday 03 June 2020 11:26 AM IST : By സ്വന്തം ലേഖകൻ

‘ഇവൻ എന്റെ പ്രണയം...’! പ്രതീഷിന് ഹൃദയചുംബനം നൽകി സ്വാതി: ചിത്രം വൈറൽ

swathy

മിനിസ്ക്രീനിലെ പ്രിയതാരം സ്വാതി നിത്യാനന്ദിന്റെ വിവാഹ വാർത്ത വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മഴവില്‍ മനോരമയിലെ ഭ്രമണം എന്ന ജനപ്രിയ സീരിയലിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി പേരാണ് താരത്തിനും ഭർത്താവ് പ്രതീഷിനും ആശംസകൾ നേരുന്നത്. വിവാഹ ചിത്രങ്ങളും ഇതിനകം വൈറൽ ആണ്.

ഭ്രമണം സീരിയലിന്റെ ക്യാമറാമാന്‍ ആണ് പ്രതീഷ്. സീരിയലില്‍ ഒന്നിച്ച് വർക്ക് ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. സീരിയല്‍ അവസാനിച്ച് ഏതാനും മാസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് വിവാഹ വാര്‍ത്ത പുറത്ത് വന്നത്.

സീരിയലില്‍ ഹരിതയെന്ന കഥാപാത്രമായിരുന്നു സ്വാതിക്ക്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തിന് ശേഷമുള്ള ചിത്രവും പങ്കു വച്ചിരിക്കുന്നു. ഈ ചിത്രം ഇതിനോടകം വൈറലാണ്.