Tuesday 14 September 2021 12:07 PM IST : By സ്വന്തം ലേഖകൻ

‘ഓപ്പറേഷൻ ജാവ’ സംവിധായകന്റെ ‘സൗദി വെള്ളക്ക’: പുതിയ ചിത്രം പ്രഖ്യാപിച്ച് ഉർവശി തിയറ്റേഴ്സ്

tharun

ഓപ്പറേഷൻ ജാവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സൗദി വെള്ളക്ക’. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. ലുക്ക്മാൻ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ശ്രിന്ധ, ഗോകുലൻ, ധന്യ, അനന്യ എന്നിവരാണ് താരനിരയിൽ.

കഥ, തിരക്കഥ, സംവിധാനം: തരുൺ മൂർത്തി. ഛായാഗ്രഹണം: ശരൺ വേലായുധൻ. ചിത്രസംയോജനം: നിഷാദ് യൂസഫ്, സഹനിർമ്മാണം: ഹരീന്ദ്രൻ, ശബ്ദ രൂപകൽപന: വിഷ്ണു ഗോവിന്ദ് -ശ്രീശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, സംഗീതം: പാലീ ഫ്രാൻസിസ്.

ഗാന രചന: അൻവർ അലി, രംഗപടം: സാബു മോഹൻ, ചമയം: മനു മോഹൻ, കാസ്റ്റിങ് ഡയറക്ടർ: അബു വാളയംകുളം, വസ്ത്രലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ജിനു പി.കെ. , നിശ്ചലഛായഗ്രാഹണം: ഹരി തിരുമല, പ്രൊഡക്‌ഷൻ കോർഡിനേറ്റർ: മനു ആലുക്കൽ.