Wednesday 17 August 2022 11:08 AM IST : By സ്വന്തം ലേഖകൻ

‘തലൈവാ നീങ്കളാ ?’ എന്ന് ടൊവീനോ...‘തല്ലുകൂടി ഹിറ്റടിച്ച’ തിനെ അഭിനന്ദിച്ച് ആന്റണി വർഗീസ്

tovino-thomas

സ്റ്റണ്ടിന് പ്രാധാന്യമുള്ള സിനിമകളിൽ അഭിനയിച്ച് കൂടുതല്‍ ഹിറ്റുകൾ നേടിയിട്ടുള്ള മലയാളത്തിന്റെ യുവനായകനാണ് ആന്റണി വർഗീസ്. ‘തല്ലിന്’ പ്രധാന്യമുള്ള ടൊവീനോ തോമസ് ചിത്രം ‘തല്ലുമാല’ തിയറ്ററിലെത്തിയപ്പോഴും ആന്റണി വർഗീസിന്റെ ‘അടിപ്പട’ങ്ങൾ ട്രോളുകളില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ, തല്ലുമാലയെ പ്രശംസിച്ച് ആന്റണി വർഗീസ് പങ്കുവച്ച ഒരു രസികന്‍ കുറിപ്പും അതിന് ടൊവീനോ നൽകിയ രസികൻ മറുപടിയുമാണ് വൈറൽ.

‘തല്ലുകൂടി ഹിറ്റടിച്ച് …എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നം ഒളളൂട്ടോ ടൊവി ബ്രോ, അതോണ്ട് അല്ലേ ഇടിക്കാന്‍ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാന്‍ ആദ്യം ഇടിച്ചത്’.– ആന്റണി കുറിച്ചതിങ്ങനെ.

ആന്റണിയുടെ ആദ്യചിത്രമായ അങ്കമാലി ഡയറീസിലെ രംഗമാണ് ആന്റണി കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.

‘തലൈവാ നീങ്കളാ ??’ എന്നാണ് ഇതിന് ടൊവീനോ നൽകിയിരിക്കുന്ന മറുപടി. ടൊവീനോയുടെ കമന്റും വളരെവേഗം വൈറലായി.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘തല്ലുമാല’ വൻ വിജയം നേടി പ്രദർശനം തുടരുകയാണ്.