Friday 14 February 2020 05:27 PM IST : By സ്വന്തം ലേഖകൻ

ബാലു വർഗീസിന്റെ ‘സുനാമി’ വരുന്നു! ലാൽ സീനിയറിന്റെ തിരക്കഥയിൽ ജൂനിയറിന്റെ സംവിധാനം

tsunami

പാണ്ടാ ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണി നിർമിച്ച്, ലാൽ തിരകഥ എഴുതി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘സുനാമി’യുടെ പൂജ കഴിഞ്ഞു . ബാലു വർഗീസ് നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ് ,മുകേഷ് , അജു വർഗീസ് , സുരേഷ് കൃഷ്ണ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ , എഡിറ്റിങ് രതീഷ് രാജ് , സംഗീതം യാക്സൻ ഗാരി പെരേര & നേഹ നായർ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപ് വേണുഗോപാൽ . ഡ്രൈവിംഗ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സുനാമിയുടെ ചിത്രീകരണം ഫെബ്രുവരി 25 മുതൽ തൃശൂർ, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായി ആരംഭിക്കും.