Thursday 16 June 2022 10:20 AM IST : By സ്വന്തം ലേഖകൻ

‘റിവേഴ്‍സ് നെപ്പോട്ടിസം’: ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയരംഗത്തേക്ക്: സന്തോഷം പങ്കുവച്ച് താരം

unni-mukundan

മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയരംഗത്തേക്ക്. ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയുടെ അച്ഛൻ സിനിമയിൽ അരങ്ങേറുന്നത്.

നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്റേതാണ് തിരക്കഥയും. ഉണ്ണി മുകുന്ദൻ നിര്‍മിക്കുന്നു. ‘അച്ഛൻ തന്റെ ഭാഗം ചിത്രത്തിനായി പൂര്‍ത്തിയാക്കി. മേപ്പടിയാൻ എന്ന സിനിമയില്‍ അച്ഛൻ അഭിനയിക്കാൻ തീരുമാനിച്ചിരുന്നതാണ്. ചില കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ റിവേഴ്‍സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നത്’.– അച്ഛൻ ഡബ്ബ് ചെയ്യുന്ന ചിത്രത്തിനൊപ്പം ഉണ്ണി കുറിച്ചിരിക്കുന്നു.

മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ എന്നിവരും ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണം.