തന്റെ തകർപ്പൻ കരിയർ ഗ്രോത്ത് വിഡിയോ പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. മെട്രോ മനോരമയുടെ വേദിയില്‍ നിന്ന് മാര്‍ക്കോയില്‍ എത്തി നില്‍ക്കുന്ന ഉണ്ണിമുകുന്ദനെയാണ് വിഡിയോയില്‍ കാണുക. വിഡിയോ നിമിഷങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുത്തു. ‘The third step took 18 years to land. Dec 20, 2024’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
മാളികപ്പുറം, മേപ്പടിയാന്‍, ജയ് ഗണേഷ്, തമിഴ് ചിത്രം ഗരുഡന്‍ എന്നിവയാണ് അടുത്തിടെ തിയറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്റെ സിനിമകൾ. താരത്തിന്റെ പുത്തന്‍ ചിത്രം മാര്‍ക്കോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോൾ. ഡിസംബര്‍ 20നാണ് ചിത്രം തിയറ്ററുകളിലെത്തുക.