Wednesday 25 January 2023 12:02 PM IST : By സ്വന്തം ലേഖകൻ

ഉണ്ണിമായയുടെ അമ്മയും വെള്ളിത്തിരയിലേക്ക്...: ഇന്ദിര പ്രസാദ് ‘തങ്ക’ത്തിലെ അംബിക ചേച്ചി

unnimaya

നടി ഉണ്ണിമായ പ്രസാദിന്റെ അമ്മ ഇന്ദിര പ്രസാദും അഭിനയ രംഗത്തേക്ക്. ‘തങ്കം’ എന്ന ചിത്രത്തിൽ അംബിക എന്ന കഥാപാത്രത്തെയാണ് ഇന്ദിര അവതരിപ്പിക്കുന്നത്.

ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കി സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കം’. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജനുവരി 26നു ചിത്രം തിയറ്ററുകളിൽ എത്തും.

തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയാണ് ഉണ്ണിമായ. ‘My Amma Introducing Indira Prasad as AMBIKA CHECHI in Thankam’ എന്ന കുറിപ്പോടെ ഇന്ദിരയുടെ ക്യാരക്ടർ വിഡിയോ ഉണ്ണിമായ പോസ്റ്റ് ചെയ്തിട്ടുണ്ട്.