Wednesday 03 February 2021 02:35 PM IST : By സ്വന്തം ലേഖകൻ

ഈ നാലു പെൺകുട്ടികൾ മലയാള സിനിമയെ ഉലയ്ക്കുന്നത് എങ്ങനെയെന്നോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് വാങ്ക്: വിഡിയോ

vanku

പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് തിയറ്ററുകളിൽ വിജയ പ്രദർശനം തുടരുകയാണ് ‘വാങ്ക്’. നവാഗതയായ കാവ്യ പ്രകാശ് സംവിധാനം ചെയ്ത് ഷബ്‌ന മുഹമ്മദ് തിരക്കഥ ഒരുക്കിയ ചിത്രം ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള കഥയുടെ ചലച്ചിത്രാവിഷ്കാരമാണ്. അനശ്വര രാജൻ നായികയായ ചിത്രം ഗൗരവമായ പ്രമേയം ചർച്ച ചെയ്യുന്നു.

ഇപ്പോഴിതാ, ‘വനിത ഓൺലൈനി’ലെ ‘ഐ ആം ദി ആൻസറിൽ’ ചിത്രത്തെക്കുറിച്ച് സംവിധായിക കാവ്യ, അഭിനേതാക്കളായ അനശ്വര രാജൻ, നന്ദന വർമ്മ, ഗോപിക രമേശ് എന്നിവര്‍ പങ്കുവച്ച വിശേഷങ്ങൾ വീണ്ടും ചർച്ചയാകുന്നു.

ചിത്രത്തിന്റെ സംഗീത സംവിധായകൻ ശ്രീ ഔസേപ്പച്ചനാണ്. പി എസ് റഫീക്കാണ് ഗാനരചന. മേജർ രവിയുടെ മകൻ അർജുൻ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ് –സുരേഷ് യു ആർ എസ്. നന്ദന വർമ്മ, ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണൻ , വിനീത്, മേജർ രവി, ജോയ് മാത്യു, ഷബ്‌ന മുഹമ്മദ്, തെസ്നി ഖാൻ, പ്രകാശ് ബാരെ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ വാങ്കിൽ അണിനിരക്കുന്നു.

വിഡിയോ കാണാം –