Thursday 27 February 2020 12:09 PM IST : By സ്വന്തം ലേഖകൻ

വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി! ‘വാങ്ക്’ ട്രെയിലർ എത്തി

vaanku-new

അനശ്വര രാജനെ നായികയാക്കി കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ‘വാങ്ക്’ ന്റെ ട്രെയിലർ എത്തി. സംവിധായകന്‍ വി.കെ. പ്രകാശിന്റെ മകളാണ് കാവ്യ. ഉണ്ണി ആറിന്റെ വാങ്ക് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. ഷബ്ന മുഹമ്മദ് തിരക്കഥ ഒരുക്കിയിരിക്കുന്നു.

വിനീത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, മേജര്‍ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്നി ഖാന്‍, പ്രകാശ് ബാരെ എന്നിങ്ങനെ ഒരു വലിയ താരനിര അണിനിരക്കുന്നു. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകന്‍. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. വി.കെ. പ്രകാശ് ആണ് വാങ്കിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍.