Saturday 10 September 2022 11:46 AM IST : By സ്വന്തം ലേഖകൻ

പൊളിറ്റിക്കൽ ത്രില്ലറുമായി അനൂപ് മേനോൻ...ഒപ്പം സണ്ണി വെയ്നും പ്രകാശ് രാജും: ‘വരാല്‍’ ടീസർ എത്തി

varal

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘വരാല്‍’ന്റെ ടീസർ എത്തി. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരിക്കും വരാൽ എന്നാണ് ടീസർ നൽ‌കുന്ന സൂചന.

പൃഥ്വിരാജിന്റെ ശബ്ദത്തിലാണ് ടീസർ ആരംഭിക്കുന്നത്. കണ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് അനൂപ് മേനോൻ. ടൈം ആഡ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബർ 14 ന് ചിത്രം തിയറ്ററുകളിൽ എത്തും.

സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. ഗോപി സുന്ദറാണ് സംഗീത സംവിധാനം. ഛായാഗ്രഹണം നിർവഹിക്കുന്നത് രവി ചന്ദ്രനാണ്. ദീപ സെബാസ്റ്റ്യനും കെ.ആർ പ്രകാശുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.