Friday 22 April 2022 09:35 AM IST : By സ്വന്തം ലേഖകൻ

അച്ചൻ മാസാണ്... പുരോഹിതനായി സിജു വിൽസൺ: ‘വരയൻ’ ട്രെയിലർ എത്തി

varayan

സിജു വിൽസണെ നായകനാക്കി നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന‌ ‘വരയൻ’ ന്റെ ട്രെയിലർ എത്തി. സത്യം സിനിമാസിന്റെ ബാനറിൽ, എ.ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ കുടുംബചിത്രത്തിൽ ‌ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന താരങ്ങൾ. സിജു വിൽസനോടൊപ്പം നാസ്‌ എന്ന നായ‌ മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.

ബി.കെ. ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ്‌ സംഗീതം പകരുന്നു. തിരക്കഥ ഫാദർ ഡാനി കപ്പൂച്ചിൻ, ഛായാഗ്രഹണം രജീഷ് രാമൻ. മെയ്‌ 20ന്‌ ചിത്രം തിയറ്ററുകളിലെത്തും.