Thursday 19 September 2019 05:43 PM IST : By സ്വന്തം ലേഖകൻ

മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് ‘വഴുതനങ്ങ’! ടീസർ വൈറൽ

vazhuthananga

മണിക്കൂറുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി ഹ്രസ്വ ചിത്രമായ വഴുതനങ്ങയുടെ ടീസർ. ഏറെ കൗതുകങ്ങളും ആകാംക്ഷയും ഒളിപ്പിച്ചു വച്ചതാണ് ടീസർ. രചന നാരായണൻകുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടീസർ വളരെ വേഗമാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

അലക്സ് സംവിധാനം ചെയ്ത വഴുതനങ്ങയുടെ ഫുൾ വിഡിയോ ഇന്നാണ് റിലീസ് ചെയ്യുക. ജസ്റ്റിൻ ജോസാണ് നിർമാണം. ശ്യാം വർക്കലയുടെതാണ് കഥയും തിരക്കഥയും. ജിജു സണ്ണിയാണ് ഛായാഗ്രഹണം.