Friday 07 May 2021 10:06 AM IST : By സ്വന്തം ലേഖകൻ

‘റാ റാ റാസ്പുടിന്’ ചുവട് വച്ച് ജയസൂര്യയുടെ മകൾ! വിഡിയോ പങ്കുവച്ച് സരിത

jayasurya

‘ബോണി എം’ ന്റെ റാ റാ റാസ്പുടിൻ ഗാനത്തിന് ചുവട് വച്ച് നടൻ ജയസൂര്യയുടെ മകൾ വേദ. വേദയുടെ മനോഹരമായ ഡാൻസ് വിഡിയോ ജയസൂര്യയുടെ ഭാര്യ സരിതയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താരത്തിന്റെ ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് വിഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്.