Saturday 24 September 2022 09:46 AM IST : By സ്വന്തം ലേഖകൻ

‘എന്താണ് ടിനി, നിങ്ങൾ വെടിക്കെട്ടിന്റെ ടീസർ ചോയ്ച്ചോ...? നാന് പൃഥ്വിരാജ്, ഉണ്ണി മുകുന്ദനന്, അനൂപ് മേനോന്...’: രസികൻ പോസ്റ്റർ വൈറൽ

vedikkettu

വിഷ്‍ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ന്റെ ടീസര്‍ ബാല, പൃഥ്വിരാജ്, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്യും.

ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരിക്കെ ടിനി ടോം നടന്‍ ബാലയെ അനുകരിച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ആ സംഭാഷണം തങ്ങളുടെ സിനിമയുടെ പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുകയാണ് സിനിമയുടെ അണിയറക്കാര്‍.

‘എന്താണ് ടിനി നിങ്ങൾ വെടിക്കെട്ടിന്റെ ടീസർ ചോയ്ച്ചോ...? നാന് പൃഥ്വിരാജ്, ഉണ്ണി മുകുന്ദനന്, അനൂപ് മേനോന്...ഞങ്ങള്‍ എല്ലാവരും ചേർന്ന് വെടിക്കെട്ടിന്റെ ‘വെടിക്കെട്ട്’ ടീസർ നാളെ വൈകിട്ട് 6.30 ന് ഞങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കുന്നു’ എന്നാണ് ടീസറിന്റെ പ്രഖ്യാപന ടീസറിൽ കുറിച്ചിരിക്കുന്നത്.

തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവരാണ്. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് നായിക. രതീഷ് റാം ഛായാഗ്രഹണം.