Friday 24 September 2021 11:39 AM IST : By സ്വന്തം ലേഖകൻ

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ‘വീകം’: ടൈറ്റിൽ പോസ്റ്റർ എത്തി

veekam

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ‘വീകം’ ടൈറ്റില്‍ പോസ്റ്റർ എത്തി. നവാഗതനായ സാഗര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മിക്കുന്നത്.

സിദ്ദിഖ്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ഛായാഗ്രഹണം. സംഗീതം വില്യംസ് ഫ്രാന്‍സിസ്, എഡിറ്റിംഗ് ഹരീഷ് മോഹന്‍.