Thursday 12 December 2019 11:34 AM IST : By സ്വന്തം ലേഖകൻ

‘രണ്ടെണ്ണം അടിച്ചാൽ ഞാൻ കുറേ സംസാരിക്കും, അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല’! തുറന്നു പറഞ്ഞ് വീണ നന്ദകുമാർ

veena

ആസിഫ് അലി നായകനായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ യിലെ പ്രകടനം വീണ നന്ദകുമാറിനെ മലയാളത്തിലെ പുതിയ നായികാ മുഖങ്ങളിൽ ശ്രദ്ധേയയാക്കുന്നു. ഇപ്പോഴിതാ ഒരു എഫ്.എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വീണ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

“ചില സമയങ്ങളിൽ എനിക്ക് തോന്നിയാൽ കുറേ സംസാരിക്കും. ചിലപ്പോൾ ഒട്ടും സംസാരിക്കില്ല. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ കുറേ സംസാരിക്കും. അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. ഞാൻ കുറച്ചായിട്ടേ ഉള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. രണ്ടെണ്ണം അടിച്ചാൽ സംസാരിക്കും. ഒരെണ്ണം അടിച്ചാലും മതി”.– ചിരിയോടെ വീണ പറഞ്ഞു.

ഇതേ അഭിമുഖത്തിൽ, താൻ നാല് തവണ പ്രണയിച്ചിട്ടുണ്ടെന്നും മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോൾ താൻ തന്നെയാണ് ബന്ധങ്ങൾ അവസാനിപ്പിക്കാറുള്ളതെന്നും വീണ പറയുന്നു. മുംബൈയിൽ ജനിച്ചു വളർന്ന വീണയുടെ രണ്ടാമത്തെ ചിത്രമാണ് കെട്ട്യോൾ ആണെന്റെ മാലാഖ. കേരളത്തിൽ ഒറ്റപ്പാലമാണ് വീണയുടെ നാട്.