Saturday 23 October 2021 10:42 AM IST : By സ്വന്തം ലേഖകൻ

റോമയുടെ തിരിച്ചു വരവൊരുക്കി ‘വെള്ളേപ്പം’: മനോഹരമായ ഗാനം ഏറ്റെടുത്ത് ആസ്വാദകർ

velleppam

ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയനടി റോമ അഭിനയരംഗത്ത് സജീവമാകാനൊരുങ്ങുന്ന ചിത്രമാണ് ‘വെള്ളേപ്പം’. പ്രവീൺ പൂക്കാടൻ ഒരുക്കുന്ന ചിത്രത്തിൽ, അക്ഷയ് രാധാകൃഷ്ണനും നൂറിൻ ഷെരീഫും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഇപ്പോഴിതാ, ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആസ്വാദകർ ഏറ്റെടുത്തിരിക്കുന്നു.

ബാറോക് ഫിലിംസിന്റെ ബാനറില്‍ ജീന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റ ഛായാഗ്രഹണം ശിഹാബ് ഓങ്ങലൂർ ആണ്. ജീവൻ ലാൽ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.