Thursday 10 June 2021 09:54 AM IST : By സ്വന്തം ലേഖകൻ

‘കുട്ടികളില്ലാത്തതിന്റെ പേരിൽ വിഷമിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങൾ’! ചോദ്യോത്തര വിഡിയോയിൽ വിധുവും ദീപ്തിയും : വിഡിയോ

vidhuprathap

ഗായകൻ വിധു പ്രതാപും നർത്തകിയും അവതാരകയുമായ ദീപ്തിയും മലയാളികളുടെ പ്രിയദമ്പതികളാണ്. സോഷ്യൽ മീഡിയയിലും ഇരുവരും സജീവമാണ്. ഇപ്പോഴിതാ, രസകരമായ ചോദ്യോത്തര വിഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും.

ദൂരദർശനിലെ പ്രശസ്തമായ പ്രതികരണം പരിപാടിയുടെ മാതൃകയിലാണ് വിഡിയോ.

ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ഇവർ. കുട്ടികളില്ലേ എന്ന ഒരാളുടെ ചോദ്യത്തിന്, ‘തല്‍ക്കാലത്തേക്ക് ഇല്ല. പക്ഷേ അതിൽ വിഷമിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങൾ. അതോർത്ത് നിങ്ങളും വിഷമിക്കരുത്’ എന്നായിരുന്നു ദീപ്തിയുടെയും വിധുവിന്റെയും മറുപടി.