Thursday 25 November 2021 02:24 PM IST : By സ്വന്തം ലേഖകൻ

പ്രായമല്ല അർപ്പണമാണ് പ്രധാനം...ബഹുമാനം...: ശ്രീനിവാസനൊപ്പമുള്ള ലൊക്കേഷൻ ചിത്രം പങ്കുവച്ച് വിജയ് ബാബു

vijay

മലയാളത്തിന്റെ പ്രിയസംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മനോഹരമായ കുറിപ്പുമായി നടനും നിർമാതാവുമായ വിജയ് ബാബു. ‘കീടം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണിത്.

ദേശീയ – സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ രാഹുല്‍ റിജി നായരാണ് കീടം സംവിധാനം ചെയ്യുന്നത്. രജിഷ വിജയൻ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. അതിരാവിലെ മൂന്ന് മണിക്കു തന്നെ ഇപ്പോഴത്തെ പ്രായത്തിലും ശ്രീനിവാസൻ ‌ലൊക്കേഷനില്‍ എത്തിയെന്ന് വിജയ് കുറിച്ചിരിക്കുന്നു.