Thursday 14 January 2021 12:53 PM IST : By സ്വന്തം ലേഖകൻ

ഒരു ചെറു പുഞ്ചിരി നൽകാൻ മറക്കരുത്! സാരിയിൽ മനോഹരിയായി വിമല രാമൻ: ചിത്രങ്ങള്‍ പങ്കുവച്ച് താരം

vimala

ചുരുക്കം ചില സിനിമകലൂടെ മലയാളികളുടെ മനസ്സിൽ ഇടമുറപ്പിച്ച നായികയാണ് വിമല രാമൻ. ഇപ്പോൾ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം.

ഇപ്പോഴിതാ വിമല പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നീലയും വെള്ളയും നിറമുള്ള മനോഹരമായ സാരിയുടുത്താണ് വിമല ചിത്രങ്ങളിൽ. സെന്തിലാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. Don’t forget to turn around and give a little smileഎന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

ടൈം, പ്രണയകാലം, സൂര്യന്‍, നസ്രാണി, റോമിയോ, കോളേജ് കുമാരൻ, ഒപ്പം തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന സിനിമകള്‍.