Wednesday 21 September 2022 12:48 PM IST : By സ്വന്തം ലേഖകൻ

‘പത്തൊൻപതാം നൂറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു, നേരിട്ടു തോൽപ്പിക്കാനായില്ലെങ്കിൽ ഇങ്ങനെയാകാം എന്നാണോ’: വിനയൻ ചോദിക്കുന്നു

vinayan

മലയാളത്തിലെ നിർമാതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പ്രൊഫൈലിനെതിരെ സംവിധായകൻ വിനയൻ. ഓണത്തോടനുബന്ധിച്ച് മലയാളത്തിൽ റിലീസ് ചെയ്ത എല്ലാ സിനിമകളും പരാജയമാണെന്നാണ് ഈ പേജിലൂടെ പ്രചരിച്ചത്.

‘രണ്ടു ദിവസം മുൻപ് മുതൽ ഇങ്ങനൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുനൂറിലധികം തീയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊൻപതാം നൂറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു fb page പ്രൊഡ്യൂസേഴ്സിനില്ല .. ഈ വ്യാജൻമാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച producerse association പ്രസിഡൻറ് ശ്രീ. രഞ്ജിത്ത് പറഞ്ഞത്...

ഏതായാലും നല്ലോരു സിനിമയേ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ...അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാ പേരിന് അർഹനാണ്...നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ ? എന്നാൽ നിങ്ങൾക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങൾക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം...