Wednesday 03 June 2020 10:07 AM IST : By സ്വന്തം ലേഖകൻ

‘ഇതൊക്കെ വീട്ടിൽ താനെ തീർക്കാവുന്ന രോഗമേ ഉള്ളു’! അധ്യാപികമാർക്കെതിരെ അശ്ലീല കമന്റുകൾ: പ്രതികരണവുമായി വിനിത കോശി

vinitha-koshy

ഓൺലൈൻ ക്ലാസെടുക്കാന്‍ എത്തിയ അധ്യാപികമാർക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരെ നടി വിനിത കോശി. താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഇതിനോടകം വൈറൽ ആണ്.

പ്ലസ് ടു വിദ്യാർഥികൾക്ക് ഇംഗ്ലിഷ് ക്ലാസ്സെടുക്കാൻ വന്ന ടീച്ചർക്കു നേരെയായിരുന്നു സൈബർ ആക്രമണം. നീല സാരിയില്‍ എത്തിയ ടീച്ചറെ, ‘ബ്ലൂ ടീച്ചര്‍’ എന്ന പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി അതില്‍ അശ്ലീല ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഇടുകയായിരുന്നു. ടീച്ചര്‍ ക്ലാസെടുക്കുന്ന വിഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഇതൊക്കെ.

വിനിത കോശിയുടെ കുറിപ്പ് :

ഈ മുകളിൽ കാണുന്ന screeshots ഒക്കെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് എടുത്ത ഒരു ടീച്ചർ നെ പറ്റിയാണ്. ടീച്ചർ ഇപ്പോ ഓർക്കുന്നുണ്ടാവും ഏതു നേരത്താണോ നീല സാരി ഉടുക്കാൻ തോന്നിയത്‌ എന്ന് . സത്യത്തിൽ ടീച്ചർ ഇനി ഏതു കളർ സാരി ഉടുത്താലും ഇതൊക്കെ തന്നെ കേക്കേണ്ടി വന്നേനെ. ഈ കമന്റ് പറഞ്ഞ ചേട്ടന്മാരെ നമ്മക്ക് ഒരിക്കലും തെറ്റ് പറയാൻ പറ്റില്ല കാരണം ഇത് ഒരുതരം രോഗം ആണ്. ഇതിനു എതിരെ എത്ര protest നടന്നാലും ഇതൊന്നും മാറാനും പോണില്ല. പക്ഷെ ചില പൊടി കൈകൾ ഉപയോഗിച്ച് ഇത് വീട്ടിൽ തന്നെ മാറ്റാൻ കഴിയും.

ചെയ്യണ്ടത് ഇത്ര മാത്രം :
ആദ്യം നിങ്ങൾക്കു ഏറ്റവും പ്രിയപ്പെട്ട ഒരു പെൺകുട്ടിയുടെ അല്ലെങ്കിൽ ഭാര്യയുടെയോ അമ്മയുടേയോ ഫോട്ടോ/വീഡിയോ എടുക്കുക എന്നിട്ടു ഈ ടീച്ചർ നെ പറഞ്ഞ അതെ കമന്റ് ഒക്കെ പറഞ്ഞു നോക്കുക. എന്നും ഇത് മുടക്കം വരാതെ കൃത്യമായി ചെയ്യുക. ഉറപ്പായും ഭേദം ഉണ്ടാകും. ഇതൊക്കെ വീട്ടിൽ താനെ തീർക്കാവുന്ന രോഗമേ ഉള്ളു. അതിനു ഇനി പോലീസ് നെ ഒക്കെ ഇടപെടുത്തി, ഈ covid കാലത്തു അവർക്കു കൂടുതൽ തലവേദന ഉണ്ടാക്കണോ. മാത്രമല്ല വല്ലവന്റേം പെണ്ണിനേയും ഭാര്യെനെയും അമ്മയേം ഒക്കെ പറഞ്ഞു നാട്ടുകാരുടെ കൈയിൽ നിന്ന് ഇത്രേം തെറിയും വാങ്ങേണ്ട ആവശ്യവും ഇല്ല.

NB : ഗുരുക്കന്മാരെ എന്നും ആദരവോടെ കണ്ട നാടാണിതു അതും കൂടി ഇല്ല എന്ന് കേൾപ്പിക്കേണ്ടി വരുത്തലെ.