Tuesday 19 October 2021 10:27 AM IST : By സ്വന്തം ലേഖകൻ

‘ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു സമയത്തിലൂടെ ആണ് ഞങ്ങൾ കടന്നു പോയി കൊണ്ടിരിക്കുന്നത്’: പ്രാർഥനയുമായി ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് വിനോദ് ഗുരുവായൂർ

vinod-guruvayoor

തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരിന്റെ മകൻ മാധവ് വിനോദ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഇപ്പോഴിതാ, മകന്റെ വിയോഗത്തില്‍ തനിക്കും കുടുംബത്തിനും ആശ്വാസവും പ്രാർഥനയുമായി ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് വിനോദ് ഒരു ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നു.

‘ഞങ്ങളുടെ മകൻ പാഞ്ചു (മാധവ് വിനോദ്) കഴിഞ്ഞ ദിവസം വിടപറഞ്ഞു. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു സമയത്തിലൂടെ ആണ് ഞങ്ങൾ കടന്നു പോയി കൊണ്ടിരിക്കുന്നത്. ഈ സമയത്തു ആശ്വാസമായി എത്തിയവർ , അവനു വേണ്ടി പ്രാർത്ഥിച്ചവർ... അവരെന്നും മനസ്സിലുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ മനസികമായി കഴിയുന്നില്ല. സിനിമ റിലീസ് ആയി എന്തെങ്കിലും വിളിക്കാനുണ്ടെങ്കിൽ +919895678389 ഈ നമ്പറിൽ വിളിക്കുമല്ലോ. സോഷ്യൽ മീഡിയ എന്റെ അഡ്മിൻ +919048757666 (ആനന്ദ് ) സിനിമ യുടെ വിശേഷങ്ങൾ അറിയിക്കുന്നതായിരിക്കും .മിഷൻ സി റിലീസ് സമയമായതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഇനി ഇവരെ വിളിക്കുമല്ലോ’.– വിനോദ് കുറിച്ചു.