Wednesday 10 August 2022 09:52 AM IST : By സ്വന്തം ലേഖകൻ

മടി മാറ്റിവച്ചു, കുറച്ചത് 16 കിലോ: പുത്തൻ മേക്കോവറിന്റെ കഥ പറഞ്ഞ് വിനു മോഹൻ

vinu-mohan

ചിട്ടയായ വ്യായാമത്തിലൂടെ 16 കിലോയോളം ശരീരഭാരം കുറച്ച് നടൻ വിനു മോഹൻ. വിനുവിന്റെ പുതിയ മേക്കോവർ വൈറലാണ്.

‘പൊതുവെ വ്യായാമം ചെയ്യാൻ മടിയുള്ള ആളാണ് ഞാൻ, പോരാത്തതിന് നല്ല ഭക്ഷണപ്രിയനും. കോവിഡ് സമയത്ത് വലിയ രീതിയിൽ തടികൂടി, എനിക്ക് തന്നെ അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു. ഭാരം കുറയ്ക്കാൻ പ്രചോദനമായത് ഭാര്യ വിദ്യയാണ്. അതിനിടയിൽ ഒരു കഥാപാത്രം വന്നു ചേർന്നു, കുറച്ചുകൂടെ ശരീരഭാരം കുറച്ചാൽ മാത്രമേ ആ കഥാപാത്രത്തോട് നീതി പുലർത്താനാവൂ എന്നു തോന്നി. അങ്ങനെയാണ് വർക്കൗട്ട് ആരംഭിച്ചത്. വെയിറ്റ് കുറയാൻ തുടങ്ങിയതോടെ ഉത്സാഹം കൂടി, ഇപ്പോൾ ഏതാണ്ട് 16 കിലോയോളം കുറച്ചു’.– വിനു മനോരമ ന്യൂസിനോട് പറയുന്നു.

നടി വിദ്യയാണ് വിനുവിന്റെ ഭാര്യ. 2013ൽ ആയിരുന്നു ഇവരുടെ വിവാഹം.