Monday 20 September 2021 02:09 PM IST : By സ്വന്തം ലേഖകൻ

നൃത്തം ചെയ്തും കൂട്ടുകാർക്കൊപ്പം ആഘോഷിച്ചും പ്രണവും വിസ്മയയും: വിഡിയോ പങ്കുവച്ച് താരപുത്രി

vismaya

ചേട്ടന്‍ പ്രണവ് മോഹൻലാലിനും കൂട്ടുകാർക്കുമൊപ്പം മണാലിയില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ കൂടുതല്‍ ചിത്രങ്ങളും വിഡിയോസും പങ്കുവച്ച് വിസ്മയ മോഹൻലാൽ.

‘I’d stay up here a lot longer if it wasn’t so cold.
Beautiful places, beautiful people, beautiful doggos and the best chai’ എന്ന കുറിപ്പോടെയാണ് വിസ്മയ വിഡിയോസും ചിത്രങ്ങളും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചേട്ടനൊപ്പം ഡാൻസ് കളിക്കുന്ന വിസ്മയയേയും വിഡിയോയിൽ കാണാം.

മണാലിയിൽ നിന്നുള്ള ചിത്രങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുൻപും വിസ്മയ പങ്കുവച്ചിരുന്നു.