Saturday 28 January 2023 11:04 AM IST : By സ്വന്തം ലേഖകൻ

മോഹൻലാലിന്റെ ‘മിഴികള്‍ സാക്ഷി’ ഒരുക്കിയ നിർമാതാവ്: വി.ആര്‍ ദാസ് വിടപറഞ്ഞു

vr-das

സിനിമ–സീരിയല്‍ നിര്‍മ്മാതാവ് വി.ആര്‍ ദാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. മൂന്ന് സിനിമകളും രണ്ട് മെഗാ സീരിയലുകളും ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളും വി.ആര്‍ ദാസ് നിര്‍മ്മിച്ചിട്ടുണ്ട്.

പി.എന്‍ മേനോന്‍ സംവിധാനം ചെയ്‍ത ‘നേര്‍ക്കുനേര്‍’, അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത ‘മിഴികള്‍ സാക്ഷി’, സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്ത ‘കളര്‍ ബലൂണ്‍’ എന്നിവയാണ് വി.ആര്‍ ദാസ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ശ്യാമപ്രസാദ് ഒരുക്കിയ മണല്‍ നഗരം, സജി സുരേന്ദ്രൻ ഒരുക്കിയ ഡ്രീം സിറ്റി എന്നീ സിരിയലുകളാണ് അദ്ദേഹം നിര്‍മ്മിച്ചത്.

ഭാര്യ – വിലാസിനി, മക്കള്‍ – രജിത ദാസ്, സജിത ദാസ്, മരുമക്കള്‍ – രജോഷ് നായര്‍, ശ്രീജിത്ത്. മൂന്ന് പേരക്കുട്ടികള്‍ ഉണ്ട്.