അര്ജുന് അശോകനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന ‘വൂൾഫ്’ ന്റെ ടൈറ്റിൽ പോസ്റ്റർ ഫഹദ് ഫാസില്‍ റിലീസ് ചെയ്തു. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ആര്. ഇന്ദുഗോപന്റെതാണ് രചന.
സംഗീതം നല്‍കുന്നത് രഞ്ജിന് രാജാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഫായിസ് സിദ്ദീഖ്. ഹരിനാരായണനാണ് ഗാനരചയിതാവ്.